റാന്നി: റാന്നി നിയോജക മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.ആർ പ്രസാദ്, എൽ.ഡി.എഫ് കൺവീനർ ജോജോ കോവൂർ, ആലിച്ചൻ ആറൊന്നിൽ, പാപ്പച്ചൻ കൊച്ചുമേപ്രത്ത്, ഏബ്രഹാം കുളമട ,ജോർജ് ഏബ്രഹാം, കോമളം അനിരുദ്ധൻ - മാത്യു ഡാനിയേൽ, സന്തോഷ് കെ ചാണ്ടി, ലിസി ദിവാൻ , കെ സതീഷ്, ടോം ജേക്കബ്, ജേക്കബ് പുന്നൂസ് വളയനാട്ട് , അനീഷ് ചുങ്കപ്പാറ എന്നിവർ സംസാരിച്ചു.