1
കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രിയിൽ എമർജൻസി റൂമിൻ്റെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായണൻ എം എൽ എ നിർവ്വഹിക്കുന്നു.

മല്ലപ്പള്ളി: കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രിയിൽ എമർജൻസി റൂമിന്റെ പ്രവർത്തനം ആരംഭിച്ചു. മൾട്ടിപാര മോണിറ്ററിംഗ് മിഷ്യൻ പോലുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് പ്രവർത്തനം. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 2 ലക്ഷം രൂപ വിനിയോഗിച്ച് പൂർത്തിയാക്കിയ ഐ.പി ഉപകരണങ്ങളുടെ ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി.പി. രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.പ്രകാശ് ചരളേൽ, കൊറ്റനാട് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റോബി ഏബ്രഹാം, പഞ്ചായത്തംഗം പ്രകാശ്. പി.സാം, മെഡിക്കൽ ഓഫീസർ ഡോ. സാറാ നന്ദന മാത്യു എന്നിവർ പ്രസംഗിച്ചു. ആശുപത്രിയിൽ പാലിയേറ്റീവ് രോഗികൾക്കായുള്ള പ്രത്യേക പദ്ധതിയും, പരിചരണവും ഐ.പി സൗകര്യങ്ങളും നടത്തിവരുന്നു.ജീവിതശൈലി രോഗങ്ങളുടെ നിവാരണത്തിനായി ഹോമിയോപ്പതി,നാച്ചുറോപ്പതി,യോഗ എന്നിവ സംയോജിച്ചു കൊണ്ടുള്ള ആയുഷ്മാൻ ഭവ എന്നീ പദ്ധതികളും യോഗ ക്ലാസുകളും നടത്തിവരുന്നതായി മെഡിക്കൽ ഓഫീസർ അറിയിച്ചു.