1
പുറമറ്റം ഗവ. യുപി സൂളിൻ്റെ ആധുനീക വത്കരിച്ച പ്രവേശന കവാടം പഞ്ചായത്ത് പ്രസിഡൻ്റ് വിനീത് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: പുറമറ്റം പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വട്ടക്കോട്ടാൽ ഗവ.യുപി സ്കൂൾ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും സ്കൂളിന് വാങ്ങി നൽകിയ ഫോട്ടോസ്റ്റാറ്റ് പ്രിന്റർ സ്കാനർ മിഷ്യന്റെ വിതരണവും പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി ജോൺ അദ്ധ്യക്ഷത വഹിച്ചു. കെ.ഒ.മോഹൻദാസ്, റോഷ്ണി ബിജു, പഞ്ചായത്തംഗങ്ങളായ ജൂലി.കെ.വർഗീസ്, രശ്മി മോൾ, സൗമ്യ ജോബി ,എച്ച്.എം സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.