
ഏഴംകുളം : ഗ്രാമപഞ്ചായത്തിലെ കോഴിക്കൂട് വിതരണത്തിന്റെ ഉദ്ഘാടനം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശാ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ജെ ഹരികുമാർ പദ്ധതി വിശദീകരണം നടത്തി. ഡോ.എ.കണ്ണൻ, സീനിയർ സയന്റിസ്റ്റ് എസ്.ഷണ്മുഖൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാധാമണി ഹരികുമാർ, വി.ആർ.ബേബിലീന , ബാബു ജോൺ, രജിത ജെയ്‌സൺ, ശാന്തി കുട്ടൻ, വി.സുരേഷ് , ബീന ജോർജ്, ആർ.ശോഭ, ലിജി ഷാജി, ഇ.എ.ലത്തീഫ്, ഷീജ, വെറ്ററിനറി സർജൻ ഡോ.നീലിമ എസ്.രാജ് തുടങ്ങിയവർ പങ്കെടുത്തു.