 
വാഴമുട്ടം : ദേശീയ ഹരിതസേന ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ വാഴമുട്ടം നാഷണൽ യു.പി സ്‌കൂളിൽ സുസ്ഥിര ജീവിത ശൈലി എന്ന വിഷയത്തിൽ സെമിനാർ നടത്തി. ജില്ലാ കോ ഓർഡിനേറ്റർ ബൈജു .വി. പിള്ള ഉദ്ഘാടനം ചെയ്തു. ഹരിതസേന ജില്ലാ അസി. കോ ഓർഡിനേറ്റർ ബിജു മാത്യു ക്ലാസെടുത്തു. സ്‌കൂൾ മാനേജർ രാജേഷ് ആക്ലേത്ത് , ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക് പരിസ്ഥിതി സൗഹാർദ്ദ തുണി സഞ്ചികൾ വിതരണം ചെയ്തു.