തിരുവല്ല: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യുവാക്കൾക്ക് തൊഴിൽ വാഗ്ദാനം നൽകി പറ്റിക്കുകയാണെന്നും ചെറുപ്പക്കാരുടെ പലായാനം തടയാൻ കഴിയാതെ പരാജയപ്പെട്ട സർക്കാരാണ് കേരളത്തിലുള്ളതെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് കടപ്ര മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി ലിജോ പുളിമ്പള്ളിൽ ചുമതലയേറ്റു. ജിവിൻ പുളിമ്പള്ളിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി സെക്രട്ടറി എൻ. ഷൈലാജ് മുഖ്യപ്രഭാഷണം നടത്തി. ഈപ്പൻ കുര്യൻ, ജിജോ ചെറിയാൻ, അഖിൽ ഓമനക്കുട്ടൻ, അഭിലാഷ് വെട്ടിക്കാടൻ, റോബിൻ പരുമല, മേഴ്‌സി വർഗീസ്, ജേക്കബ് പി ചെറിയാൻ, റെജി തൈക്കടവിൽ, തോമസ് വര്ഗീസ്, സാം തോമസ്, ബെന്നി സ്കറിയ, അരുൺ അച്ചൻകുഞ്ഞ് , സിജോ എം വർഗീസ്, ഫിലിപ്പ് വർഗീസ്, ബിബിൻ തോമസ് എന്നിവർ പ്രസംഗിച്ചു.