 
പത്തനംതിട്ട : സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ റീജിയണൽ ബിസിനസ് ഓഫീസ് പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം നടത്തി. എസ്.ബി .ഐ പത്തനംതിട്ട റീജണൽ മാനേജർ അനിത.എസ് ഉദ്ഘാടനംചെയ്തു. ഡോ. എം എസ് സുനിൽ മുഖ്യ പ്രഭാഷണം നടത്തി. ഡോ. എം.എസ്. സുനിൽ, കോന്നി ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ ആർ. എസ്, കർഷക തിലകം അവാർഡ് ജേതാവ് സിന്ധുലേഖ മഠത്തിൽ, മാതൃഭൂമി ചാനൽ വാർത്താ അവതാരക മാതു സജി , മൈലപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ്, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, വനിതാ സംരംഭകരായ ലീന വിനോദ്, സുജ വി ആർ, സ്വപ്ന തോമസ് എന്നിവരെ ആദരിച്ചു. ആദില.എസ് , പൊന്നമ്മ ശശി,. ധന്യ കെ വി, രേഖാ പി.നായർ, അമ്പിളി ഇ.ആർ , ജലജ പി.എസ് എന്നിവർ സംസാരിച്ചു.