coll
കേരളകൗമുദി നവംബർ 25ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട്

പത്തനംതിട്ട : ജില്ലയുടെ പുതിയ കളക്ടർ എസ്.പ്രേംകൃഷ്ണന് കുലശേഖരപതിയിലെ കളക്ടർ ബംഗ്ളാവിനെക്കുറിച്ച് അറിയാമോ ?. ആധുനിക രീതിയിൽ നിർമ്മിച്ച കളക്ടർ ബംഗ്ളാവിൽ തെരുവുനായകൾ പെറ്റു കിടക്കുകയാണ്. വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ കണക്ഷൻ ഇല്ല എന്ന കാരണത്താൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കളക്ടർ ബംഗ്ളാവ് രണ്ടുവർഷമായി അനാഥമായി കിടക്കുന്നു. തെരുവുനായകളും ഇഴജീവികളുമാണ് ഇവിടാത്തെ അന്തേവാസികൾ. കാടുപിടിച്ച സ്ഥലത്ത് അയൽവാസികൾ പശുക്കളെ മേയാനും വിടും. പണി പൂർത്തിയാക്കി പെയിന്റടിച്ച് മനോഹരമാക്കിയ കെട്ടിടമാണ് നശിക്കുന്നത്. കുടുംബസമേതം താമസിക്കാനും ഒാഫീസിനും പാർക്കിംഗിനും സൗകര്യമുണ്ട്. വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിച്ചാൽ വെള്ളം ലഭിക്കും. ഇതിന് നടപടി തുടങ്ങുമെന്ന് കഴിഞ്ഞ നവംബറിൽ അധികൃതർ അറിയിച്ചിരുന്നു. സ്വന്തം കെട്ടിടമുണ്ടായിട്ടും കളക്ടർ വാടക വസതികളിൽ താമസിക്കുന്നത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ നന്നുവക്കാട് വാടക വീടാണ് കളക്ടറുടെ വസതി.

കളക്ടർ ബംഗ്ളാവ് :

70 സെന്റ് സ്ഥലത്ത് 4842 ചതരുശ്ര അടിയിൽ.