
പത്തനംതിട്ട: ആറന്മുള ഗ്രാമപഞ്ചായത്തിലെ കോഴിത്തോട് നീർത്തടത്തിൽ ഉൾപ്പെടുന്ന കോഴിത്തോട്ടിലെ ചെളി നീക്കം ചെയ്ത് കയർഭൂവസ്ത്രം വിരിച്ച് ബണ്ട് ബലപ്പെടുത്തുന്നതിനുള്ള പ്രവർത്തിക്ക് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തുടക്കം കുറിച്ചു. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി.ടോജി നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ.എസ്.കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻജിനിയർ വിഘ്‌നേഷ് എം.പിള്ള, വാർഡ് അംഗം ശിവൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ.രാജേഷ്, അസി.സെക്രട്ടറി ബിജുകുമാർ, തൊഴിലുറപ്പ് ഓവർസിയർ അരുൺ കെ.മോഹൻ, അശോകൻ മാവുനിൽക്കുന്നതിൽ എന്നിവർ പ്രസംഗിച്ചു. പള്ളിമുക്കം കൂടത്തോട് റോഡിന്റെ ഭാഗത്തുനിന്ന്
4.96 ലക്ഷം രൂപ ചെലവിട്ട് നടത്തുന്ന ആദ്യഘട്ട പ്രവർത്തികൾക്ക് 956 തൊഴിൽ ദിനങ്ങൾ വേണ്ടിവരും.