പന്തളം: പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ പട്ടികജാതി ഹോം സർവേ ആരംഭിച്ചു. കരിന്തകരവിള കോളനിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റാഹേൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വി.പി. വിദ്യാധരപ്പണിക്കർ, എൻ.കെ. ശ്രീകുമാർ, അംഗം രഞ്ജിത്, എസ്.സി. പ്രൊമോട്ടർ രാഖി, പ്രീജ എന്നിവർ പങ്കെടുത്തു.