
ആറൻമുള : വാസ്തുവിദ്യാഗുരുകുലത്തിൽ അവധിക്കാല ചിത്രകലാപഠനം നിറച്ചാർത്ത് കോഴ്‌സിന്റെ 2024 ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെ ജൂനിയർ വിഭാഗത്തിലും എട്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികളെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തി രണ്ടു ബാച്ചുകളായി കോഴ്‌സുകൾ നടത്തും. ജൂനിയർ വിഭാഗത്തിന് 2500 രൂപയും, സീനിയർ വിഭാഗത്തിന് 4000 രൂപയുമാണ് കോഴ്‌സ് ഫീസ്. തിരുവനന്തപുരത്തും ആറൻമുളയിലുമായാണ് നിറച്ചാർത്ത് കോഴ്‌സിന്റെ പുതിയ ബാച്ചുകൾ ആരംഭിക്കുന്നത്. ക്ലാസുകൾ ഏപ്രിൽ മൂന്നിന് ആരംഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 30. ഫോൺ: 0468 2319740, 9188089740.