
വടശേരിക്കര : ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 22. യോഗ്യത : കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റികളിൽ നിന്നുളള ബി.എസ് സി എം.എൽ.ടി , മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് അംഗീകരിച്ച ഡി.എം.എൽ.ടി. കേരള പാരാമെഡിക്കൽ രജിസ്‌ട്രേഷൻ. വടശേരിക്കര ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. ഫോൺ : 6235659410, 9061324913.