ചെങ്ങന്നൂർ: പുലിയൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സവിത മഹേഷ്, സരിത ഗോപൻ, മെമ്പർ മഞ്ജു യോഹന്നാൻ, സ്കൂൾ ഹെഡ്മാസ്റ്റർ ജോൺ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.