cpm

ചെങ്ങന്നൂർ: കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് സി.പി.എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ബഥേൽ ജംഗ്ഷനിൽ നടന്ന പ്രതിഷേധ യോഗം സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. വി.ജി അജീഷ് അദ്ധ്യക്ഷനായി. എം.കെ മനോജ്, യു.സുഭാഷ് എന്നിവർ സംസാരിച്ചു. വെൺമണി പുന്തലയിൽ എ.കെ.ശ്രീനിവാസനും ചെറിയനാട് കൊല്ലകടവിൽ കെ.എസ്.ഗോപിനാഥനും ആലാ കനാൽ ജംഗ്ഷനിൽ കെ.ഡി.രാധാകൃഷ്ണക്കുറുപ്പും യോഗം ഉദ്ഘാടനം ചെയ്തു.