 
തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തും പെരിങ്ങര പഞ്ചായത്തും ഐ.സി.ഡി.എസും ചേർന്ന് പെരുന്തുരുത്തിയിൽ സജ്ജീകരിച്ച സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ ഏബ്രഹാം തോമസ് നിർവഹിച്ചു. പഞ്ചായത്ത് അംഗം റോയി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോമൻ താമരച്ചാലിൽ മുഖ്യപ്രഭാഷണം നടത്തി. ഐ.സി.ഡി.എസ് സൂപ്പർവൈസർ സിന്ധു ജിങ്ക ചാക്കോ, കവിത എന്നിവർ പ്രസംഗിച്ചു.