iangu

തിരുവല്ല: വേനൽച്ചൂടിൽ ആശ്വാസമായി നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഫേസ് ഒഫ് തിരുവല്ല ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുടിവെള്ളം നൽകുന്ന തണ്ണീർ തുള്ളി പദ്ധതി തുടങ്ങി. എസ്.സി.എസ് ജംഗ്ഷനിൽ മാർത്തോമാ സഭാട്രസ്റ്റി ഫാ.എബി ടി.മാമ്മനും താലൂക്കാശുപത്രിയിൽ സുപ്രണ്ട് ഡോ. ബി.എൻ.ബിജുവും ഉദ്ഘാടനം ചെയ്തു. റവന്യൂ ടവറിലും, കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും കുടിവെള്ള വിതരണം ഉടൻ ആരംഭിക്കും. പ്രത്യേക സ്റ്റാൻഡിൽ മൺകുടങ്ങളിലാണ് ശുദ്ധജല വിതരണം ഒരുക്കിയിരിക്കുന്നത്. ഫൗണ്ടേഷൻ പ്രസിഡന്റ്‌ ക്ലാരമ്മ കൊച്ചീപ്പൻ മാപ്പിള അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സിബി തോമസ്, അഡ്വ.അൻസിൽ കോമാട്ട്, ഷിൽജ ദയാനന്തൻ, ഷെൽട്ടൺ വി.റാഫെൽ, ലോറൻസ് എന്നിവർ നേതൃത്വം നൽകി.