kuttoor

തിരുവല്ല: കുറ്റൂർ പഞ്ചായത്തിലെ 49 -ാം വാരണേത്ത് അങ്കണവാടിക്ക് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിച്ചു. സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്.രാജലക്ഷ്മി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ ഡോ. ആർ.പ്രീതാകുമാരി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ ശ്രീജ ആർ.നായർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സ്വപ്ന ചന്ദ്രൻ, അങ്കണവാടി വർക്കർ ശ്രീദേവിയമ്മ എന്നിവർ പ്രസംഗിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തും കുറ്റൂർ പഞ്ചായത്തും സംയുക്തമായാണ് പദ്ധതി പൂർത്തിയാക്കിയത്. അങ്കണവാടി പ്രീസ്‌കൂൾ കുട്ടികൾക്കായി ഇൻഡോർ ഔട്ട്‌ഡോർ കളിയുപകരണങ്ങൾ, കുട്ടികൾക്ക് ഫർണിച്ചർ എന്നിവയും നൽകി.