മല്ലപ്പള്ളി: വായ്പൂര് കീഴ്തൃക്കേൽ ശ്രീകൃഷ്ണക്ഷേത്രത്തിൽ 17ന് പ്രതിഷ്ഠാദിന ഉത്സവം നടക്കും. 21 മുതൽ 30 വരെ ദശാവതാരച്ചാർത്ത്,​ 24 മുതൽ 31 വരെ സപ്താഹയജ്ഞം.17ന് രാവിലെ 7 മുതൽ തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ കാർമ്മിത്വത്തിൽ കലശാഭിഷേകം. 24 മുതൽ 31 വരെ 5.15ന്ഗണപതിഹവനം, 7.15ന് ഭാഗവതപാരായണം, 1ന് നാരായണീയപാരായണം7 ന് പ്രഭാഷണംഎന്നിവ നടക്കും. 25 മുതൽ 30വരെ 12ന് പ്രഭാഷണം, 1ന്പ്രസാദമൂട്ട്. 24ന് 8ന് ഭദ്രദീപംപ്രോജ്വലനം, 8.30ന് കെ. രാഹുലിന്റെ ആധ്യാത്മിക പ്രഭാഷണം,25ന് 10ന് വരാഹാവതാരം, 12ന് രാമചന്ദ്രൻനായരുടെ പ്രഭാഷണം, 26ന് 10ന് നരസിംഹാവതാരം, 27ന് 12ന് ഉണ്ണിയൂട്ട്, 8.30ന് മാതാജി ദേവി സംഗമേഗാനന്ദ സരസ്വതിയുടെ (അയിരൂർ ജ്ഞാനാനന്ദാശ്രമം) ആധ്യാത്മിക പ്രഭാഷണം, 28ന് 9ന് നവഗ്രഹപൂജ, 5ന് വിദ്യാരാജഗോപലമന്ത്രാർച്ചന, 8.30ന്ഡോ.ബ്രഹ്മചാരി ഭാർഗവറാമിന്റെ ആധ്യാത്മിക പ്രഭാഷണം, 29ന് 11ന് രുക്മിണീസ്വയംവരം, 5ന്സർവൈശ്വര്യപൂജ, 8.30ന് ആധ്യാത്മിക പ്രഭാഷണം, 30ന് 9ന് മൃത്യുഞ്ജയഹോമം, 8.30ന് പ്രഭാഷണം, 31ന് 9ന് സ്വധാമപ്രാപ്തി, 11ന് അവഭൃഥസ്നാന ഘോഷയാത്ര, 1ന്പ്രസാദമൂട്ട് എന്നിവയും നടക്കും.