1
തെള്ളിയൂർക്കാവ് - ഉതുംങ്കുഴിപ്പടി റോഡിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ അപകടത്തിൽപെട്ടപ്പോൾ

മല്ലപ്പള്ളി : കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട പിക്കപ് വാൻ മറിഞ്ഞു. ഡ്രൈവർ അടക്കം മൂന്ന് പേർ വാഹനത്തിലുണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരിക്കില്ല. ഇന്നലെ രാവിലെ 8.30 ന് തെള്ളിയൂർക്കാവ് കാണിക്കവഞ്ചി ഉതുങ്കുഴിപ്പടി റോഡിലാണ് സംഭവം. മാലക്കരപടിക്കൽ നിന്ന് ഉതുങ്കുഴിപടിയിലേക്ക് വരികയായിരുന്നു പിക്കപ്പ് വാൻ. ചങ്ങനാശേരിയിൽ നിന്ന് സെപ്ടിക് ടാങ്കുമായി വന്ന വാൻ കയറ്റം കയറുന്നതിനിടയിൽ പിന്നിലേക്ക് ഉരുളുകയായിരുന്നു. റോഡിനോട് ചേർന്ന് വലത് വശത്ത് അഗാധമായ കുഴിയുള്ള ഭാഗമാണിവിടം. റോഡിലേക്ക് തന്നെ വാൻ മറിഞ്ഞതിനാൽ ദുരന്തം ഒഴിവായി. എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത് 9-ാം വാർഡിലൂടെ കടന്നുപോകുന്ന റോഡാണിത്. അപകടസാദ്ധ്യതയുള്ള ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിക്കണ ആവശ്യം ശക്തമാണ്. അധികാരികൾ അടിയന്തര ഇടപെടൽ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.