board
വനം വകുപ്പ് സ്ഥാപിച്ച ഡിജിറ്റൽ സൈൻ ബോർഡ്

കോന്നി: കോന്നി - തണ്ണിത്തോട് വനപാതയിൽ കാട്ടാനകൾ റോഡ് മുറിച്ചു കടക്കുന്നത് പതിവായതോടെ വനം വകുപ്പ് റോഡിലെ പ്രധാന ആനത്താരയായ മുണ്ടോമൂഴിയിൽ ഡിജിറ്റൽ ബോർഡ് സ്ഥാപിച്ചു. വനപാതയിൽ വേനൽ കടുത്തതോടെ വന്യ മൃഗങ്ങൾ റോഡ് മുറിച്ചുകടക്കുന്ന വാർത്ത കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഡിജിറ്റിൽ സൈൻ ബോർഡ് യാത്രക്കാർക്ക് ഇത് രാത്രിയിലും കാണാൻ സാധിക്കും. ഉൾക്കാടുകളിൽ നിന്ന് കാട്ടാനകൾ വെള്ളം കുടിക്കാനായി കല്ലാറിലേക്ക് പ്രവേശിക്കുന്ന പ്രധാന ആനത്താരകൾ മുണ്ടോമൂഴി ഫോറസ്റ്റേഷൻ മുതൽ ഇലവുങ്കൽ വരെയാണ്. റാന്നി ഡി.എഫ് ഒ കെ.ജയകുമാർ ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് ഡിജിറ്റൽ സൈൻ ബോർഡ് സ്ഥാപിച്ചത്. യാത്രക്കാരുടെ സുരക്ഷയെ മുൻനിറുത്തി രാത്രികാലങ്ങളിൽ മുണ്ടോമൂഴി മുതൽ തണ്ണിത്തോട് മൂഴി വരെ വനപാലകർ രാത്രികാല പെട്രോളിന് നടത്തുന്നുണ്ട്.

ഏഴുസ്ഥലങ്ങളിൽ ആനത്താരകൾ

വനഭാഗത്തെ റോഡിൽ എലിമുള്ളുംപ്ലാക്കൽ മുതൽ തണ്ണിത്തോട് മൂഴി വരെ ഏഴുസ്ഥലങ്ങളിൽ ആനത്താരകൾ ഉണ്ട്. റോഡിലെ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽ അകപ്പെട്ട യാത്രക്കാർ പലപ്പോഴും കഷ്ടിച്ചാണ് രക്ഷപ്പെട്ടിട്ടുള്ളത്. മേഖലയിലെ സ്ഥിരം യാത്രക്കാർക്കും പ്രദേശവാസികൾക്കും ആനത്താരകൾ പരിചിതമാണെങ്കിലും അടവിയിലേക്ക് എത്തുന്ന സഞ്ചാരികൾക്കും മറ്റു വാഹന യാത്രക്കാർക്കും മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്ത ആനത്താരകളെപ്പറ്റി ധാരണയുണ്ടാകാനിടയില്ല.

..................................
ആനയുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടാൽ ജീവനക്കാർ ആനയെ കടത്തിവിട്ട് യാത്രക്കാർക്ക് സുരക്ഷ ഒരുക്കാറുണ്ട്. ആനത്താരകളിൽ വേഗത കുറച്ച് ശ്രദ്ധയോടുകൂടി പോകേണ്ടതാണ്. ആനയ്ക്ക് പ്രകോപനം ഉണ്ടാകും വിധം ഹോൺ മുഴക്കുകയോ ഫോട്ടോയെടുക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. വേനൽക്കാലത്ത് വസ്ത്രങ്ങൾ അലക്കുന്നതിന് കല്ലാറിൽ എത്തുന്നവരും സഞ്ചാരികളും ജാഗ്രത പുലർത്തേണ്ടതാണ്.

...................................

എസ്.റെജികുമാർ
( ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ
തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ )

........................

1. രാത്രികാലങ്ങളിൽ വനപാലകർ പെട്രോളിന് നടത്തും

2. . ആനത്താരകളിൽ വേഗത കുറച്ച് ശ്രദ്ധയോടെ യാത്ര ചെയ്യണം