തിരുവല്ല: തെങ്ങിന്റെ സംരക്ഷണത്തിനായി കേര രക്ഷാധാര പദ്ധതി തുടങ്ങി. തിരുവല്ല നഗരസഭ, നെടുമ്പ്രം പഞ്ചായത്ത് കിഴക്കൻ മേഖലഎന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. തെങ്ങിന്റെ വളർച്ചയ്ക്ക് ദോഷകരമായ മണ്ട ചീയൽ, കീടങ്ങളായ കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി എന്നിവയുടെ ആക്രമണങ്ങളെയും പ്രതിരോധിക്കുന്നതാണ് പദ്ധതി. കർഷകരിൽ നിന്നും അപേക്ഷ സ്വീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തുടർന്ന് കൃഷി വകുപ്പ് അധികൃതരുടെ മേൽനോട്ടത്തിൽ തൊഴിലാളികൾ കൃഷിയിടങ്ങളിൽ എത്തിച്ചേർന്ന് തേങ്ങ ഇട്ടുകൊടുത്ത് മണ്ട തെളിച്ച് കീടനാശിനി പ്രയോഗം നടത്തും. കോണ്ടാസ്, സെട്രാ എന്നീ കീടനാശിനികളാണ് തെങ്ങിന് പ്രയോഗിക്കുന്നത്.
കാവുംഭാഗം ആഗ്രോ ഇന്ഡസ്ട്രീസിന്റെ സഹായവും പദ്ധതിക്ക് ലഭ്യമായിട്ടുണ്ട്. പ്രാദേശിക തൊഴിലാളികൾക്ക് കൂലി കൂടുതലായതിനാൽ അന്യ സംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
തെങ്ങിന്റെ സംരക്ഷണത്തിനായി ആവിഷ്ക്കരിച്ച കേര രക്ഷാ ധാര പദ്ധതി ഫലപ്രദമാണെന്ന് കർഷകർ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവും കീട ആക്രമണങ്ങളും നേരിടുന്നതിന് കൂടുതൽ പ്രയോജനപ്രദമായ പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
................
പദ്ധതി ഇങ്ങനെ
തെങ്ങിന്റെ മണ്ട ചീയൽ, കീടങ്ങളായ കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി എന്നിവയുടെ ആക്രമണങ്ങളെയും പ്രതിരോധിക്കാം. കൃഷി വകുപ്പ് അധികൃതരുടെ മേൽനോട്ടത്തിൽ തൊഴിലാളികൾ കൃഷിയിടങ്ങളിൽ എത്തിച്ചേർന്ന് തേങ്ങ ഇട്ടുകൊടുത്ത് മണ്ട തെളിച്ച് കീടനാശിനി പ്രയോഗം നടത്തും.
......................................
നാല് മാസത്തിനുശേഷം വീണ്ടും കീടനാശിനി പ്രയോഗിച്ചാൽ ചെല്ലിയുടെ ശല്യം പൂർണ്ണമായി ഒഴിവാക്കാനാകും
(കൃഷിവകുപ്പ് അധികൃതർ )
പദ്ധതി നടപ്പാക്കുന്നത്
.............................................
തിരുവല്ല നഗരസഭയിൽ 1080 തെങ്ങുകൾ
നെടുമ്പ്രം പഞ്ചായത്തിൽ 1650,
കവിയൂരിൽ 1325,
കുന്നന്താനം 1230,
കോട്ടാങ്ങൽ 570