ankan

പന്തളം : രണ്ട് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള ആറൻമുള ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിലെ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക ആറൻമുള ഗ്രാമ പഞ്ചായത്ത് ഓഫീസ്, പന്തളം 2 ശിശു വികസന പദ്ധതി ഓഫീസ്, ആറൻമുള ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 27 ന് വൈകിട്ട് അഞ്ചിന് മുമ്പായി ശിശു വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് പന്തളം 2, ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, കുളനട പി.ഒ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ : 04734 292620.