ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ കെ.കെ സദാനന്ദൻ വിജയിച്ചു. മുൻപ്രസിഡന്റ് എൻ.പദ്മാകരൻ (സി.പി.എം) ഫെബുവരി 22ന് പദവി രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെയുളള 18 പഞ്ചായത്ത് മെമ്പർമാർ വോട്ട് രേഖപെടുത്തിയപ്പോൾ സി.പി.എം പിന്തുണയുള്ള കെ.കെ സദാനന്ദന് 11 വോട്ടും, ബി.ജെ.പിയുടെ മെമ്പർ അരുൺ ജി. നായർക്ക് 4 വോട്ടും, പഞ്ചായത്തിലെ ഏകസ്വതന്ത്ര അംഗം സനീഷ് പി.എംന് കോൺഗ്രസ് പിന്തുണയോടെ 3 വോട്ടുകളും ലഭിച്ചു. പഞ്ചായത്തിലെ കക്ഷിനില എൽ.ഡി.എഫ് 11, ബി.ജെ.പി 4, കോൺഗ്രസ് 2, സ്വതന്ത്രൻ 1.