
ശബരിമല: മീനമാസ പൂജകൾക്കും പൈങ്കുനി ഉത്ര ഉത്സവത്തിനുമായി ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ മഹേഷ് നമ്പൂതിരി ശബരിമലനട തുറന്നു. ഇന്നലെ പ്രത്യേക പൂജകൾ ഇല്ലായിരുന്നു. പൈങ്കുനി ഉത്ര ഉത്സവത്തിന് 16ന് രാവിലെ 8.20നും 9നും മദ്ധ്യേ കൊടിയേറ്റും. 17 മുതൽ 23 വരെ രാവിലെ അഞ്ചിന് നടതുറക്കും. 24ന് പള്ളിവേട്ടയ്ക്ക് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്. രാത്രി 10ന് പള്ളിവേട്ട കഴിഞ്ഞെത്തി പള്ളിക്കുറുപ്പിന് ശേഷം നടയടയ്ക്കും. 25നാണ് ആറാട്ട്.