തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയനിലെ വനിതാസംഘം നേതൃസംഗമം 16ന് ഉച്ചയ്ക്ക് 1.30ന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ ഭദ്രദീപ പ്രകാശനം നടത്തും. വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീതാ വിശ്വനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. വനിതാ സംഘം പ്രസിഡന്റ് സുമ സജികുമാർ അദ്ധ്യക്ഷത വഹിക്കും.യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ആമുഖപ്രസംഗം നടത്തും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ സംഘടനാ സന്ദേശം നൽകും. യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ,യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, കൗൺസിലർ മനോജ് ഗോപാൽ, വനിതാസംഘം സെക്രട്ടറി മണിയമ്മ സോമശേഖരൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ, വനിതാസംഘം വൈസ് പ്രസിഡന്റ് ഇന്ദു കവിയൂർ, ജോ.സെക്രട്ടറി ശ്രീവിദ്യ സുരേഷ്, ട്രഷറർ കവിതാ സുരേന്ദ്രൻ എന്നിവർ പ്രസംഗിക്കും. എല്ലാ ശാഖകളിൽ നിന്നും 10 വനിതാ സംഘം ഭാരവാഹികൾ നേതൃസംഗമത്തിൽ പങ്കെടുക്കും.