കോന്നി: സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി. യോഗം കോളേജിലെ ഭൂമിത്രസേന ക്ലബിന്റെ നേതൃത്വത്തിൽ സാമ്പ്രാണിക്കൊടി ദ്വീപ്, കൊല്ലം കടൽത്തീരം എന്നിവിടങ്ങളിലേക്ക് പ്രകൃതി പഠനയാത്രയും പ്ലാസ്റ്റിക് നിർമ്മാർജന
യജ്ഞവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബി. എസ്. കിഷോർ കുമാർ, കോർഡിനേറ്റർ പ്രൊഫ.വി.എസ്.ജിജിത്ത്, അദ്ധ്യാപകരായ എസ്.ജയകല, അനിതഭായി എന്നിവർ നേതൃത്വം നൽകി.