award
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന അനുമോദന സമ്മേളനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ജില്ലയിലെ മികച്ച കൗമാര ക്ലബ് വർണ്ണക്കൂട്ടിനുള്ള അവാർഡ് ലഭിച്ച നെടുമ്പ്രം പഞ്ചായത്തിലെ 68 -ാം അങ്കണവാടി വർക്കർ ജയശ്രീയെ പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ ഉദ്ഘാടനം ചെയ്തു.പുളിക്കീഴ് സി.ഡി.പി.ഒ ഡോ.പ്രീതകുമാരി വിഷയാവതരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലിജി ആർ.പണിക്കർ, നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, ബ്ളോക്ക് മെമ്പർമാരായ മറിയാമ്മ ഏബ്രഹാം, സോമൻ താമരച്ചാലിൽ, ജിനു തോമ്പുംകുഴി, ചന്ദ്രലേഖ, നെടുമ്പ്രം പഞ്ചായത്ത് മെമ്പർ വൈശാഖ് എന്നിവർ പ്രസംഗിച്ചു.