ചെങ്ങന്നൂർ: പെരിങ്ങാല ഗവ. എസ്.വി.എൽ.പി. സ്‌കൂൾ കെട്ടിടം മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് രമ മോഹൻ, ജില്ല പഞ്ചായത്തംഗം ഹേമലത മോഹൻ, ബ്ലോക്ക് പഞ്ചായത്തംഗം ബീന ചിറമേൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ സദാനന്ദൻ, പഞ്ചായത്തംഗം കെ.പി പ്രദീപ്, കെ.എസ്.സി.എം.എം.സി. ചെയർമാൻ എം.എച്ച് റഷീദ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.ഗീത, എ.ഇ.ഒ സുരേന്ദ്രൻപിള്ള, ചെങ്ങന്നൂർ ബി.പി.ഒ. ജി.കൃഷ്ണകുമാർ, പി.ടി.എ പ്രസിഡന്റ് എസ്. സൂര്യമോൾ, പഞ്ചായത്ത് സെക്രട്ടറി ടി.വി ജയൻ, പി.എസ് ഗോപാലകൃഷ്ണൻ, പ്രവീൺ പ്രഭ, സത്യബാബു തുടങ്ങിയവർ പങ്കെടുത്തു.