പന്തളം: പന്തളം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്നുള്ള മൂന്ന് ബസുകൾ നിറുത്തലാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് നഗരസഭാ ചെയർ പേഴ്സന്റെ നേതൃത്വത്തിൽ ബി.ജെ.പി. കൗൺസിലർമാർ ബസ് സ്റ്റാൻഡ് ഉപരോധിച്ചു.
ജില്ലാ ആസ്ഥാനത്തേക്കുള്ള രണ്ടു ചെയിൻ സർവീസുകളും പെരുമണിലേക്കുള്ള ബസുമാണ് ലാഭകരമല്ല എന്ന കാരണത്താൽ നിറുത്തലാക്കാൻ നീക്കം. മൂന്ന് മണിക്കൂറോളം നടന്ന ഉപരോധത്തിന് ശേഷം ബസുകൾ നിറുത്തില്ലെന്ന് അധികൃതർ ഉറപ്പുനൽകി. നഗരസഭാ ചെയർപേഴ്സൺ സുശീല സന്തോഷ്, ഉപാദ്ധ്യക്ഷ യു.രമ്യ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബെന്നി മാത്യു, കെ. സീന, കൗൺസിലർമാരായ ശ്രീലേഖ, കെ.വി.പ്രഭ, സൂര്യ എസ്.നായർ, ശ്രീദേവി, ഉഷാ മധു, മഞ്ജുഷ സമേഷ്, ജെ.കോമളവല്ലി, ബി.ജെ.പി. മണ്ഡലം വൈസ് പ്രസിഡന്റ് ഗായത്രി മോഹൻ എന്നിവർ പങ്കെടുത്തു.