തിരുവനന്തപുരം - പട്ടം: ടി.കെ ദിവാകരൻ റോഡിൽ ചെറുകര കോട്ടേജിൽ സി.എം.സക്കറിയ (കുഞ്ഞ് -94) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 3 ന് പരുത്തിപ്പാറ ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ. ഭാര്യ : മല്ലപ്പള്ളി പള്ളിയേക്കുന്നേൽ ഓമന സക്കറിയ. മക്കൾ: സുജ, ബോബി, പരേതയായ ലത. മരുമക്കൾ : ഓമല്ലൂർ തെക്കേടത്ത് അധികാരത്തിൽ വിനോദ്, കോന്നി വിളനിലത്ത് ഷാജി സക്കറിയ, പാലാ കല്ലിടുക്കിൽ ബിജി.