folding-roof

ശബരിമല: പതിനെട്ടാംപടിക്ക് മുകളിലെ ഫോൾഡിംഗ് റൂഫിന്റെ പണി പൂർത്തിയായി. പടിപൂജയ്ക്ക് മഴ തടസ്സമാകാതിരിക്കാനും പതിനെട്ടാംപടിയുടെ സംരക്ഷണത്തിനുമാണ് മേൽക്കൂര ഒരുക്കിയത്. ആവശ്യമുള്ളപ്പോൾ മേൽക്കൂരയാക്കാനും അല്ലാത്തപ്പോൾ ഇരുവശങ്ങളിലേക്ക് മടക്കിവയ്ക്കാനും കഴിയും. കൊത്തുപണികളോടുകൂടിയ ആറ് കൽത്തൂണുകൾക്ക് മുകളിലാണ് മേൽക്കൂര. ഹൈദരാബാദ് ആസ്ഥാനമായ കമ്പനി 70 ലക്ഷം രൂപ ചെലവിൽ വഴിപാടായാണ് സമർപ്പിച്ചത്.
ചെന്നൈ ആസ്ഥാനമായുള്ള ക്യാപ്പിറ്റൽ എൻജിനിയറിംഗ് കൺസൾട്ടൻസിയിലെ എൻജിനീയർ ശ്രീകുമാർ, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ വി.കൃഷ്ണകുമാർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണം. നേരത്തെ സ്ഥിരംമേൽക്കൂര ഉണ്ടായിരുന്നെങ്കിലും സൂര്യപ്രകാശം കൊടിമരത്തിൽ നേരിട്ട് പതിക്കുന്നില്ലെന്ന് ദേവപ്രശ്‌നത്തിൽ കണ്ടതോടെ രണ്ടു വർഷം മുമ്പ് പൊളിച്ചുമാറ്റിയാണ് പുതിയത് സ്ഥാപിച്ചത്.