stadium-
മുളക്കുഴ പഞ്ചായത്തിൽ കൊഴുവല്ലൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നിർമ്മിക്കുന്ന സിന്തറ്റിക്ക് ഫുട്ബോൾ ടർഫിൻ്റെ നിർമ്മാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുന്നു.

ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിലെ കൊഴുവല്ലൂർ സ്റ്റേഡിയത്തിൽ നിർമ്മിക്കുന്ന സിന്തറ്റിക്ക് ഫുട്ബാൾ ടർഫിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സലിം അദ്ധ്യക്ഷനായി. സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ പി.കെ അനിൽ കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്

രമ മോഹൻ, ജില്ലാ പഞ്ചായത്തംഗം ഹേമലത മോഹൻ, കെ.ആർ രാധാഭായി, കെ.സി ബിജോയ്, തോമസ് എബ്രഹാം, കെ.എസ് ഗോപാലകൃഷ്ണൻ, പി.വി ഗോപിനാഥൻ, സൂരജ് , ടോണി ചെറിയാൻ എന്നിവർ സംസാരിച്ചു.