14-sob-mariamma-george
മറിയാമ്മ ജോർജ്ജ്

പത്തനംതിട്ട : മാക്കാംകുന്ന് തെങ്ങുംതറയിൽ പരേതനായ ടി. പി. ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (89, റിട്ട. ഹെഡ്​മിസ്‌ട്രസ് ഗവ.എൽ. പി. എസ്. ആനപ്പാറ) നിര്യാതയായി. സംസ്‌കാരം പിന്നീട്. അടൂർ കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ : ഡോ. മേഴ്‌​സി (സ്വിറ്റ്‌സർലൻഡ്), ലിസി (തിരുവനന്തപു​രം), ഡോ.ജെസി (ഹംഗറി), ഫിലിപ്പ് ടി ജോർജ്. മരുമക്കൾ : പത്തനംതിട്ട പാക്കണ്ടത്തിൽ ഡോ.റോയി തോമസ് ദാനിയേൽ (സ്വിറ്റ്‌സർലൻഡ്), കൊല്ലം മാറനാട് പുത്തൻപുരയിൽ ജോർജ് പണിക്കർ, തിരുവനന്തപുരം ജഗതി കടക്കലേത്ത് ജേക്കബ് ജോസഫ് (ഹംഗറി) കോന്നി വകയാർ വലിയപറമ്പിൽ ബിൻസി സൂസൻ ഫിലിപ്പ്.