കോഴഞ്ചേരി : വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിലുള്ള ഗുരു ശിഷ്യ മാനസികാടുപ്പം കൂടുതൽ ദൃഢമാകണമെന്ന് എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു പറഞ്ഞു. അയിരൂർ വെള്ളിയറ എസ്. എൻ. ഡി. പി. യു. പി. സ്‌കൂളിന്റെ 71 ാ മത് വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌കൂൾ മാനേജർ മോഹന പണിക്കർ അദ്ധ്യക്ഷത വഹിച്ചു. കോയിപ്രം ബ്ലേക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി മുഖ്യപ്രഭാഷണം നടത്തി. അയിരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിക്രമൻ നാരായണൻ മുഖ്യ സന്ദേശം നൽകി. , ആയിരൂർ ഗ്രാമപഞ്ചായത്ത് വിദ്യാദ്യാസആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്‌സൺ ബി. ജയശ്രീ, പി. ടി. എ. പ്രസിഡന്റ് എബ്രഹാം ജേക്കബ് , 95ാം നമ്പർ ശാഖാപ്രസിഡന്റ് പ്രഭുലാൽ, സെക്രട്ടറി അനിതാ രാജൻ, മുൻ സ്‌കൂൾ മാനേജർ ജയകുമാർ എം., എൽ. പി. പി. ടി. എ. പ്രസിഡന്റ് രജിത രാജേഷ്, കെ. ആർ. കുശലകുമാരി, ഇന്ദു ദേവ്, ദിപാകുമാരി ,ഇന്ദു മോൾ എന്നിവർ പ്രസംഗിച്ചു.
വിരമിക്കുന്ന അദ്ധ്യാപിക എസ്. ശ്രീലതയ്ക്ക് യാത്രയയപ്പ് നൽകി. കൃഷ്‌ണേന്ദു ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ പി. എം. ബൈജു സ്വാഗതവും സിനു എസ്. പണിക്കർ നന്ദിയും പറഞ്ഞു.