മല്ലപ്പള്ളി : കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയിൽ സി.എം.എസ്. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം ചാലുങ്കലിൽ നിയന്ത്രണംവിട്ട കാർ 11 കെ.വി വൈദ്യുതിപോസ്റ്റ് തകർത്ത് സമീപത്തെ നാലടി താഴ്ചയുള്ള കുഴിയിൽ പതിച്ചു. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കഴിഞ്ഞ ദിവസമായിരുന്നു അപകടം. സംഭവത്തെ തുടർന്ന് കീഴ് വായ്പൂര് ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം പൂർണമായി തടസപ്പെട്ടെങ്കിലും കെ.എസ്ഇ.ബി അധികൃതർ സ്ഥലത്തെത്തി സന്ധ്യയോടുകൂടി വൈദ്യുതബന്ധം പുന:സ്ഥാപിച്ചു.