
ചെങ്ങന്നൂർ : പ്രളയത്തിൽ തകർന്ന തിരുവൻവണ്ടൂർ പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. സംസ്ഥാന ബഡ്‌ജറ്റിൽ ഒന്നരക്കോടി രൂപ വകയിരുത്തി പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. നിർമ്മാണ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി.സജൻ അദ്ധ്യക്ഷനായി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സലിം, ജില്ലാ പഞ്ചായത്തംഗം വത്സലാമോഹൻ, കെ.ആർ.രാജ് കുമാർ, ഗീതാസുരേന്ദ്രൻ, മനു തെക്കേടത്ത്, രശ്മി സുഭാഷ്, ബിന്ദു കുരുവിള, സജു ഇടക്കല്ലിൽ,സുജന്യ ഗോപി, നിഷ ടി.നായർ, സജീവ് കുമാർ, കെ.ഒ.സജീഷ്, ശ്രീകല എന്നിവർ സംസാരിച്ചു.