
മല്ലപ്പള്ളി: ടെംപ്ലേറ്റ് നടപടികളിലൂടെ ആധാരം എഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടുത്താനുള്ള രജിസ്ട്രേഷൻ വകുപ്പിലെ
ഉന്നതരുടെ കരുനീക്കങ്ങൾക്കെതിരെ ആധാരം എഴുത്തുകാർ സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി 16ന് മല്ലപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിന് മുമ്പിൽ നടക്കുന്ന ധർണ കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് യൂണീറ്റ് പ്രസിഡന്റ് വിനോദ് വി.എസ്, സെക്രട്ടറി ഇല്യാസ് വായ്പ്പൂര് എന്നിവർ അറിയിച്ചു.