road-
കരികുളം സംരക്ഷിത വനമേഖലയിൽ റോഡിൻറെ പണികൾ പുരോഗമിക്കുന്നു

റാന്നി : അത്തിക്കയം- റാന്നി റോഡിന്റെ വീതികൂട്ടൽ ജോലികൾ പുരോഗമിക്കുന്നു. റാന്നി ചെത്തോങ്കര മുതൽ അത്തിക്കയം പാലം വരെ അഞ്ചു കോടി രൂപ ചെലവിലാണ് നിർമ്മാണം. സ്ഥലം വിട്ടുനൽകുന്ന ഭാഗങ്ങളിൽ ഡി.ആർ കെട്ടുന ജോലിയും റോഡിന്റെ വശം ഐറിഷ് ചെയ്യുന്ന ജോലിയുമാണ് നടക്കുന്നത്. എഴുപത് ശതമാനത്തിലധികം ജോലികൾ തീർന്നു. കരികുളം സംരക്ഷിത വനമേഖലയിൽ റോഡിലേക്ക് ചാഞ്ഞുനിന്നിരുന്ന മരങ്ങൾ പിഴുതുമാറ്റിയ ശേഷം വശം കോൺക്രീറ്റ് ചെയ്തുതുടങ്ങി. സംരക്ഷിത വനമേഖലയിൽ റോഡിന് വീതി വർദ്ധിക്കില്ല എന്ന ആശങ്കയിലായിരുന്നു ജനങ്ങൾ. റോഡിൽ ഏറ്റവും വലിയ അപകട വളവുകളുള്ള പ്രദേശത്ത് വീതി വർദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇതിനു വനം വകുപ്പ് തടസം നിൽക്കുന്നു എന്ന നിലയിൽ പ്രചാരണങ്ങൾ ഉണ്ടായതോടെ എതിർപ്പ് ഉണ്ടായിരുന്നു. എന്നാൽ മറ്റു മേഖലകളിലെ പണികൾ തീരുന്നതിനു മുമ്പേ തന്നെ വനമേഖലയിൽ ജോലികൾ ആരംഭിച്ചതോടെ ആളുകൾ ആശ്വാസത്തിലാണ്‌. മുളകൾ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നതിനാൽ വളവിൽ കാഴ്ച മറയുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട് . റോഡിന് വീതി വർദ്ധിച്ചാലെങ്കിലും ഇത്തരത്തിലുള്ള അപകടം കുറയും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.