വാഴമുട്ടം :നാഷണൽ യു.പി സ്‌കൂൾ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ അന്തർദേശീയ നദീ സംരക്ഷണ ദിനം ആചരിച്ചു.വാഴമുട്ടം ആശ്രമ കടവിലാണ് കുട്ടികളുടെ നേതൃത്വത്തിൽ നദീ വന്ദനവും നദീ സംരക്ഷണ പ്രതിജ്ഞയും നടത്തിയത്. നദീ തീരത്തുള്ള ജനങ്ങളിൽ നിന്നും സർവേ പഠനം നടത്തി. വിദ്യാർത്ഥി പ്രതിനിധി ദേവീ കൃഷ്ണ , അദ്ധ്യാപകരായ ദീപ്തി .ആർ .നായർ, ലക്ഷ്മി .ആർ. നായർ, അമൽ, രാജേഷ് ആക്ലേത്ത് എന്നിവർ നേതൃത്വം നൽകി.