1

മല്ലപ്പള്ളി: മികച്ച നിലവാരം പുലർത്തിയതിന് കൊറ്റനാട് ആയുർവേദ ഡിസ്പെൻസറിക്ക് എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ചു. സർട്ടിഫിക്കറ്റ് വിതരണം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുന്ന ദേശീയ ഏജൻസിയാണ് എൻ.എ.ബി.എച്ച്. അടിസ്ഥാന സൗകര്യ വികസനം,രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധഗുണമേന്മ, അണുബാധ നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടർന്നാണ് അംഗീകാരം നൽകിയത്. കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസറും പഞ്ചായത്ത് പ്രസിഡന്റും തദ്ദേശ ജനപ്രതിനിധികളും ചേർന്നുള്ള പ്രവർത്തനമാണ് നേട്ടത്തിന് വഴിയായത്. കേരള സർക്കാരിന്റെയും ദേശീയ ആയുഷ് മിഷൻ കേരളയുടെയും സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടന്നത്.