പഴകുളം: മേട്ടുമ്പുറം ഭാഗത്ത് റോഡ് ഗതാഗതം തടസ്സപ്പെടുത്തി മത്സ്യക്കച്ചവടം. റോഡിന് വീതി കുറവുള്ള ഇൗ ഭാഗത്ത് തിരക്ക് കൂടുതലുമാണ്. മത്സ്യ മൊത്തവ്യാപാരമാണ് നടക്കുന്നത്. ഹാർബറുകളിൽ നിന്ന് വലിയ ലോറിയിൽ എത്തുന്ന മത്സ്യം ചെറിയ കച്ചവടക്കാരെത്തി കൊണ്ടുപോകുന്നത് ഇവിടെ നിന്നാണ്. ഇൗ വാഹനങ്ങളാണ് റോഡിൽ ഗതാഗത തടസ്സം ഉണ്ടാക്കുന്നത്. ഉച്ചസമയത്ത് ദേശീയ പാതയുടെ പണിക്കായി മണ്ണടിക്കുന്ന ടിപ്പർ ലോറികളും ബസുകളും മറ്റ് വാഹനങ്ങളും ഇവിടെ ഗതാഗതക്കുരുക്കിൽപ്പെടുന്നു. അപകടം ഉണ്ടാകാനുള്ള സാദ്ധ്യതയുമുണ്ട്.