കൊടുമൺ: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ജില്ലയിലെ വിവിധ മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയിലെ കുടുംബശ്രീ സി.ഡി.എസുകൾക്ക് നൽകുന്ന മൈക്രോ ക്രെഡിറ്റ് വായ്പാവിതരണത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. മൈക്രോക്രെഡിറ്റ് വായ്പകൾ ഫലപ്രദമായി വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വായ്‌പാവിതരണം മുൻ മന്ത്രി ഡോ. ടി.എം തോമസ് ഐസക് നിർവഹിച്ചു. കെ.എസ്.ബി.സി.ഡി.സി ചെയർമാൻ അഡ്വ. കെ. പ്രസാദ് അദ്ധ്യക്ഷനായിരുന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ആശ സ്വാഗതം പറഞ്ഞു. പി.ആർ.പി.സി രക്ഷാധികാരി കെ.പി.ഉദയഭാനു മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ബി .സി.ഡി. സി ഡയറക്ടർ ടി.ഡി ബൈജു, സി.ഡി.എസ് ചെയർപേഴ്സൺ രേഖ ബാബു, കെ.എസ്.ബി.സി.ഡി.സി അടൂർ ബ്രാഞ്ച് മാനേജർ അനിലകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.പ്രസന്നകുമാർ, കുടുംബശ്രീ മെമ്പർ സെക്രട്ടറി ചന്ദ്രബോസ് എം.എസ് തുടങ്ങിയവർ സംസാരിച്ചു.
ഏഴംകുളം ഗ്രാമപഞ്ചായത്ത് സി.ഡി.എസിലെ 162 ഗ്രൂപ്പുകളിലായി 711 കുടുംബശ്രീ അംഗങ്ങൾക്കുള്ള 2.68 കോടിയുടെ വായ്പയാണ് വിതരണം ചെയ്യുന്നത്. നാലുമുതൽ അഞ്ച് ശതമാനം പലിശയ്ക്ക് സി.ഡി.എസുകൾക്ക് നൽകുന്ന വായ്പയിൽ ഒരു ശതമാനം സി.ഡി.എസുകൾക്ക് പ്രവർത്തന വിഹിതം ലഭിക്കുന്നുണ്ട്. കേരള സംസ്ഥാന പിന്നാക്ക വിഭാഗവികസന കോർപ്പറേഷൻ ജില്ലാ ഓഫീസിന്റെ സഹകരണത്തോടെയാണ് പദ്ധതി.