ചെങ്ങന്നൂർ: കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടയിൽ ശ്വാസതടസമുണ്ടായി അവശനായ ആളെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ വീട്ടുകാരൻ ശ്വാസംമുട്ടി മരിച്ചു. കൊല്ലക്കടവ് ചെറുവല്ലൂർ തെക്കേപ്പടിറ്റതിൽ വീട്ടിൽ ശംഭുസോമനാണ് (36) മരിച്ചത്. ഇന്നലെ രാവിലെ 11.20നാണ് സംഭവം. സമീപവാസിയായ നെടുവക്കാട്ട് വീട്ടിൽ കൊച്ചുമോനാണ് കിണർ വൃത്തിയാക്കാനിറങ്ങിയത്. 22 തൊടികളുള്ള കിണറ്റിൽ ആറു തൊടിയിലേറെ വെള്ളമുണ്ടായിരുന്നു. താഴെ എത്താറായപ്പോൾ ശ്വാസംമുട്ടി കൊച്ചുമോൻ അവശനായി. ഇതുകണ്ട ശംഭു രക്ഷിക്കാനായി ഇറങ്ങിയതാണ്. താഴെ എത്താറായപ്പോൾ ശ്വാസം മുട്ടി അവശനായി ശുഭു വെള്ളത്തിൽ വീണു. ഒാടിക്കൂടിയവർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തിയാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. ശംഭു അപ്പോഴേക്കും മരിച്ചു. സനയാണ് ഭാര്യ .
ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ. പി.ജി അനിൽകുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ, അനി, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ നഹാസ്, അനീഷ് കെ കുമാർ, പുഷ്പരാജ്, സനൽ, ശ്രീകുമാർ,അർജുൻ ചന്ദ്ര, ഹോം ഗാർഡുകളായ ജ്യോതിഷ് കുമാർ, ശശീന്ദ്രൻ, പ്രമോദ് കുമാർ, എന്നിവ
ർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.