-biju-lakshmanan
kob- DR. biju lakshmanan

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്പ്‌മെന്റ് സ്​റ്റഡീസ് ഡയറക്ടറും പ്രൊഫസറുമായ ഡോ. ബിജു ലക്ഷ്മണൻ നിര്യാതനായി. 56 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് എറണാകുളം അമൃത ഇൻസ്​റ്റിറ്ര്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. ഇൻസ്​റ്റി​റ്റ്യൂട്ട് ഫോർ പാർലമെന്ററി അഫയേഴ്സ് ഡയറക്ടർ ജനറലായി സേവനമനുഷ്ടിച്ചിരുന്നു. എം.ജി സർവകലാശാല സെന​റ്റിലും അക്കാഡമിക് കൗൺസിലിലും വിവധ സർവകലാശാലകളിലെ ബോർഡ് ഓഫ് സ്​റ്റഡീസിലും അംഗം, എം.ജി സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ, തിരഞ്ഞെടുപ്പ് കമ്മിഷന്റെയും സർവകലാശാലകളുടെയും അക്കാഡമിക് കൺസൾട്ടന്റ്, എസ്.സി.ഇ.ആർ.ടിയിലെ വിവിധ പദ്ധതികളിലെ വിഷയ വിദഗ്ദ്ധൻ, 2018ൽ കേരള നിയമസഭയുടെ വജ്രജൂബിലിയുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജനാധിപത്യത്തിന്റെ ആഘോഷം പരിപാടിയുടെ കോ ​ഓർഡനേ​റ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

എം.ജിയിലെ ടീച്ചേഴ്സ് അസോസയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചുവരികയായിരുന്നു.

കൊല്ലം കൊട്ടാരക്കര വയക്കൽ സ്വദേശിയാണ്. ഭാര്യ:​ ദീപകുമാരി. മക്കൾ: ​ ആദിത്യ ബി. ലക്ഷ്മൺ (എം. എഡ് വിദ്യാർത്ഥിനി, കേന്ദ്ര സർവകലാശാല കാസർഗോഡ്) ആദ്യ ബി. ലക്ഷ്മൺ (രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി, വിമൻസ് കോളേജ് തിരുവനന്തപുരം). ഭൗതീകദേഹം ഇന്ന് രാവിലെ 10.30ന് സർവകലാശാലാ അസംബ്ലി ഹാളിൽ പൊതു ദർശനത്തിന് വെക്കും. സംസ്‌കാരച്ചടങ്ങ് ഞായറാഴ്ച കൊട്ടാരക്കര വയക്കലിലെ വീട്ടുവളപ്പിൽ.