
ചെങ്ങന്നൂർ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് പരുമല ആശുപത്രി നോർമൽ ഡെലിവറി പാക്കേജ് പ്രഖ്യാപിച്ചു. ഏപ്രിൽ 1 മുതൽ നോർമൽ ഡെലിവറി പാക്കേജ് സൗത്ത് ബ്ലോക്കിലെ സിംഗിൾ നോൺ എസി റൂമിലും, നോർത്ത് ബ്ലോക്കിലെ നോൺ എ സി ആൻഡ് എസി ഷെയർ റൂമിലും അഡ്മിഷൻ എടുക്കുന്ന എല്ലാവർക്കും 15,000 രൂപയായി നിശ്ചയിച്ചു. കുടുതൽ വിവരങ്ങൾക്ക് 7902521747 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.
25 വർഷത്തിലധികം പ്രവർത്തി പരിചയമുള്ള കേരളത്തിലെ പ്രമുഖരായ മൂന്ന് ഗൈനക്കോളജിസ്റ്റുകളുടെ നേതൃത്വത്തിലാണ് പരുമല പ്രസവ ചികിത്സ ആൻഡ് ഗൈനക്കോളജി.വിഭാഗം പ്രവർത്തിക്കുന്നത്. ഡോ. ഗ്രേസ് (എച്ച്. ഒ ഡി ആൻഡ് സീനിയർ കൺസൾട്ടന്റ് ), ഡോ. ലളിതാംബിക കരുണാകരൻ (ആലപ്പുഴ മെഡിക്കൽ കോളേജ് മുൻ മേധാവി), ഡോ. ഷെറിൻ ജോസഫ് (മെഡിക്കൽ സൂപ്രണ്ട് ആൻഡ് സീനിയർ കൺസൾട്ടന്റ് ).അത്യാധുനിക ലാപ്രോസ്കോപ്പി ഗൈനക്കോളജി കേസുകളും ഏത് സങ്കീർണ്ണമായ ഗൈനക് സർജറികളും (മാരകമായതും ) കൈകാര്യം ചെയ്യുന്ന മദ്ധ്യ തിരുവിതാംകൂറിലെ ഏറ്റവും മികച്ച ഗൈനക്കോളജി വിഭാഗമാണ് പരുമല ആശുപത്രിയിലേത്.