ashok
പ്രസിഡന്റ്

ചെങ്ങന്നൂർ : ആലപ്പുഴ ജില്ലാ ടാക്സി ആൻഡ് ലൈറ്റ് വെഹിക്കിൾസ് മസ്ദൂർ സംഘ് (ബി.എം.എസ്) ചെങ്ങന്നൂർ മേഖലാസമ്മേളനം ജനറൽ സെക്രട്ടറി അനിയൻ സ്വാമിച്ചിറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുധീഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി സോണി ഫിലിപ്പ് , മേഖലാ ട്രഷറർ അജിത് കുമാർ, ജോ.സെക്രട്ടറി ബിനുകുമാർ, ബി.എം.എസ് ജില്ലാ ജോ.സെക്രട്ടറി മധു കരിപ്പാലിൽ എന്നിവർ സംസാരിച്ചു. . ഭാരവാഹികൾ : അശോകൻ.പി.എ (പ്രസിഡന്റ് ), സുധീഷ് കുമാർ, രാമചന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), സോണി ഫിലിപ്പ് (സെക്രട്ടറി), ശബരി ചന്ദ്രൻ, രതീഷ് കുമാർ (ജോയിന്റ് സെക്രട്ടറിമാർ), വിനോദ് (ഖജാൻജി), കൃഷ്ണൻകുട്ടി, സുജി, പ്രശാന്ത്, വിശാൽ (എക്സിക്യൂട്ടിവ് അംഗങ്ങൾ).