കോന്നി: ഇരുചക്രവാഹനം വൈദ്യുതി തൂണിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇളകൊള്ളൂർ പാലം ജംഗ്ഷൻ മണ്ണിക്കോയിക്കൽ, ജോജി പി. ഡേവിഡ് ( 41) ആണ് മരിച്ചത്. ഒരാഴ്ച മുമ്പായിരുന്നു അപകടം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കോന്നി ശാഖയിലെ മാനേജരായിരുന്നു. ഭാര്യ: മിനി, മകൾ: ആൻ മേരി. സംസ്കാരം ശനിയാഴ്ച 12ന് കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ.