തിരുവല്ല: മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനോടനുബന്ധിച്ച് എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയനിലെ വിവിധ ശാഖാതല ഭാരവാഹികളുടെ സംയുക്തയോഗങ്ങൾ 16നും 17നും നടക്കും. നാളെ രാവിലെ 11.30ന് വലിയകുന്നം 1515 -ാം ശാഖയിലും വൈകിട്ട് 4ന് പരുമല ഈസ്റ്റ് 3295 -ാം ശാഖയിലുമാണ് യോഗം. 17ന് രാവിലെ 9.30ന് പൊടിയാടി 3553 -ാം ശാഖയിലും 11ന് നെടുമ്പ്രം 1153 -ാം ശാഖയിലും ഉച്ചയ്ക്ക് 12ന് ഗുരുവാണീശ്വരം 594 -ാം ശാഖയിലും 2ന് ചാത്തങ്കരി 102 -ാം ശാഖയിലും 4ന് കാട്ടൂക്കര 1289 -ാം ശാഖയിലും വൈകിട്ട് 5.30ന് മേപ്രാൽ 770 -ാം ശാഖയിലുമാണ് യോഗം. വനിതാസംഘം, യൂത്ത് മൂവ്മെന്റ്, കുടുംബയൂണിറ്റ്, സൈബർസേന, വൈദികയോഗം, എംപ്ലോയീസ് ഫോറം, പെൻഷനേഴ്‌സ് ഫോറം,ധർമ്മസേന,കുമാരിസംഘം എന്നീ പോഷകസംഘടനകളുടെ ഭാരവാഹികളും യോഗങ്ങളിൽ പങ്കെടുക്കും. തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, സരസൻ ഓതറ, മനോജ് ഗോപാൽ, പ്രസന്നകുമാർ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.എൻ.രവീന്ദ്രൻ, കെ.കെ.രവി, വനിതാ സംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.