കോഴഞ്ചേരി : ജില്ലാ ആശുപത്രിയിൽ ആർ.ഒ പ്ലാന്റ് തകർന്നതിനാൽ ഡയാലിസീസ് മുടങ്ങി. ഡയാലിസീസിനായുള്ള വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റാണിത്. മൂന്ന് ഷിഫ്റ്റായി നടത്തുന്ന ഡയാലിസീസ് ഒരു ഷിഫ്റ്റ് മാത്രമേ ഇന്നലെ പ്രവർത്തിച്ചുള്ളു. പകരം ഞായറാഴ്ച ‌ഡയാലിസീസ് സെന്റർ പ്രവർത്തിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ ആശുപത്രിയിലെത്തിയ രോഗികൾക്ക് തിരുവല്ല താലൂക്ക് ആശുപത്രിയിൽ സൗകര്യം ഏർപ്പെടുത്തി. ജില്ലാ ആശുപത്രിയിൽ 61 പേരാണ് ഡയാലിസീസിന് വിധേയമാകുന്നത്. ദിവസവും ഇരുപതോളം പേർ ഇതിനായി ആശുപത്രിയിലെത്താറുണ്ട്. ദിവസവും ചെയ്യുന്നവരും തവണകൾ കുറവുള്ളവരും ഇതിലുണ്ട്. രാത്രി 7 മണി വരെ ഡയാലിസീസ് നടക്കുന്നുണ്ട്. പ്ലാന്റിന്റെ പ്രവർത്തനം പുനക്രമീകരിച്ചിട്ടുണ്ട്.