കോന്നി: വഴിയാത്രക്കാരനായ അന്യസംസ്ഥാന തൊഴിലാളിയെ ഇടിച്ച കാർ നിറുത്താതെ പോയി. ഇന്നലെ വൈകിട്ട് 6.30ന് കോന്നി സഞ്ചായത്ത് കടവ് പാലത്തിൽ വച്ച് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന അസാം സ്വദേശിയായ തൊഴിലാളിയെയാണ് ഇടിച്ചത്. കോന്നിയിൽ നിന്ന് മുരിങ്ങമംഗലം ഭാഗത്തേക്ക് വരികയായിരുന്നു കാർ. പരിക്കേറ്റ തൊഴിലാളിയെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.